Friday 5 November 2010

നുറുങ്ങു പ്രണയം

(1) ഒന്നും പറയാനില്ലെങ്കില്‍
     അതെങ്കിലും പറയൂ
     മിണ്ടാത്ത നീ
     മരണം പോലെ മരവിച്ചത്


(2) വനമധ്യത്തിലെ കുറ്റിരുട്ടില്‍
     ആമ്പല്‍ പൂക്കളെപ്പോലെ
     നിന്‍റെ മിഴികള്‍ പ്രകാശിച്ചിരുന്നില്ലെങ്കില്‍
     തടാകത്തിലെ കയത്തില്‍ വീണ്‌
     എന്നെ ഞാന്‍ മുങ്ങിമരിച്ചേനെ

(3) കട്ടിക്ക് കണ്ണെഴുതിയതുകൊണ്ടല്ലേ 
      മഷി പടര്‍ന്നതും
      കാഴ്ച്ച മറഞ്ഞതും 
      നീ എന്നെ കാണാതെപോയതും 

(4)  നട്ടുച്ചയ്ക്ക് ഇരുട്ടുണ്ടാക്കുന്നത് നീ 
       പാതിരാത്രിക്ക്‌ പകല്‍വെളിച്ചവും
       എന്‍റെ  ദിനരാത്രങ്ങളെ
       ഇത്രയധികം സ്വാധീനിക്കുവാന്‍
       നിനക്ക് എങ്ങനെ സാധിച്ചു    

2 comments:

  1. നീ എന്നെ കാണാതെ പോയതും.......
    നന്നായിട്ടുണ്ട്........

    ReplyDelete
  2. എങ്കിലും മഷി പടര്‍ന്നത് തീരെ നന്നായില്ല. ഹ ഹ

    ReplyDelete