Sunday 7 November 2010

വീട്ടുകാരി

ഇത് ഇഷ്ടികയ്ക്കും സിമന്‍റ്നും  ഇടയില്‍
നീ എന്നെ ജീവിച്ചുതീര്‍ക്കുന്ന വീട്
പുറത്തുവയ്ക്കണം, ഒരുബക്കറ്റ്‌ കണ്ണീര്‍ 
അതിഥികള്‍വന്നാല്‍, കാല്‍കഴുകി
നീ തന്നെ കുടിക്കണം.
രക്തംപിഴിഞ്ഞു, വിയര്‍പ്പുകൊഴിച്ചുകൊടുക്കണം. 
മാംസമറത്ത്  തൊലിചെത്തിയൂട്ടണം.
അടുക്കളയില്‍ ഉപ്പിന്‍റെയും മുളകിന്‍റെയും
ഇല്ലായ്മകള്‍ നിറഞ്ഞിരിക്കുന്ന 
ഭരണികളെ പോറ്റണം. 
കിടപ്പറയില്‍, കട്ടില്‍ക്കാലിന്‍റെ  നട്ടെല്ല്ഞെരിക്കുന്ന 
ഭാരിച്ച പ്രണയത്തെ പാടിയുറക്കണം .
നിന്‍റെ ഉള്ളില്‍മുഴങ്ങുന്ന,
മുറ്റത്തും വരാന്തയിലും  പിച്ചവയ്ക്കേണ്ടുന്ന
കൊഞ്ഞലുകളെ    ഭയക്കണം.

9 comments:

  1. കവിതാ ശേഖരം വായിച്ചു..എല്ലാം നന്നായിട്ടുണ്ട്‌..പച്ചയായ എഴുത്ത്‌..എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. ഇപ്പോള്‍ പച്ചയല്ല ഒക്കെ പഴുത്തുതുടങ്ങി. എങ്കിലും നന്ദി

      Delete
  2. മുറ്റത്തും വരാന്തയിലും പിച്ചവയ്ക്കേണ്ടുന്ന
    കൊഞ്ഞലുകളെ ഭയക്കണം

    എല്ലാം ഭയക്കെണ്ടുന്ന കാലം.
    നല്ല വരികള്‍.
    കുറെ നാള്‍ എവിടെ ആയിരുന്നു?

    ReplyDelete
  3. മൂര്‍ച്ചയുള്ള വരികള്‍.
    നമ്മുടെ കാലത്തിന് സഹജമായ
    കൂര്‍ത്തുമൂര്‍ത്ത വീട്ടനുഭവം.
    നമ്മളെല്ലാം മെരുങ്ങിത്തീരാത്ത
    വീട്ടുമൃഗങ്ങള്‍.

    ReplyDelete
    Replies
    1. ഓര്‍മ്മയില്‍ കാടുള്ള വീട്ടുമൃഗങ്ങള്‍????????????

      Delete
  4. നല്ല കവിത............
    പ്രമേയം നന്ന് ..............

    ReplyDelete